കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം കോതമംഗലം M L A ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോതമംഗലം AEO സജീവ് K B പതാക ഉയർത്തി.
കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി M P അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ജിനി K കുര്യാക്കോസ്, സെൻറ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളി വികാരി Fr എൽദോസ് തോമ്പ്രയിൽ, സ്കൂൾ മാനേജർ M P മത്തായികുഞ്ഞ്, മഞ്ജു സാബു, ജിജോ ആന്റണി, ലിസി ജോസഫ്, ലിസി ജോസ്, V K വർഗീസ്, ബിനിയത്ത് P H, S M അലിയാർ,സിസ്റ്റർ റിനി മരിയ, വിൻസെന്റ് ജോസഫ്, അജി K പോൾ, മാർട്ടിൻ സൈമൺ, ഗ്രേസി അവറാച്ചൻ, മത്തായി ജോസഫ്, അനീഷ് K R തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കലോത്സവ ലോഗോ വിജയി ആൻ മരിയ മാത്യുവിനെ ആദരിച്ചു.



























































