Connect with us

Hi, what are you looking for?

NEWS

പോലീസില്‍ പരാതി നല്‍കിയ വിരോധം; വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു, ബൈക്ക് കത്തിച്ചു, പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍ മോന്‍സി വര്‍ഗീസ് (44)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കടാതി സ്വദേശിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡില്‍ ഇരുന്ന ഇരുചക്രവാഹനം കനാലില്‍ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം.

പ്രതി പരാതിക്കാരനെയും കുടുംബത്തേയും അപായപ്പെടുത്താന്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീടിന് തീ വക്കുകയായിരുന്നു. വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമുണ്ടായി . വീടിന്റെ മുന്‍വശം ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീവച്ച് കത്തിച്ച് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49)...

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര്‍ എസ്റ്റേറ്റിനുള്ളില്‍ പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കുകളുടെയും...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അക്രമം. യുവതിയും ഭര്‍ത്താവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്. ഏഴോടെ...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

error: Content is protected !!