കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത 4 വീടുകൾക്ക് ആണ് വാടാട്ടുപാറ പഞ്ചായത്തിലെ അരിക്കൽ സിറ്റിയിൽ ഇന്ന് വീടിന് തറക്കല്ലിട്ടത്. ഡിസ്ട്രിക് 318 സി യുടെ സെക്കന്റ് വിഡിജി ലയൺ കെ പി പീറ്റർ പി എംജെഎഫ് ആണ് വീടിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. ഇ ലയൺസ്റ്റിക്ക് യറിൽ ആകെ 9 വീടുകൾ ആണ് ലയൻസ് ക്ലബ് ഓഫ് ഗ്രേറ്റർ പണിതുകൊടുക്കുന്നത്. ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡിജിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
സെന്റ് മേരിസ് പള്ളിയിലെ വികാരി ഫാദർ ജിനോ ഇഞ്ചപ്ലാക്കൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കോറമ്പൽ ക്ലബ്ബ് സെക്രട്ടറി കെ.എം കോരച്ചൻ , ക്ലബ്ബ് ട്രഷറർ സി.എ. ടോണി ചാക്കോ , റീജിയൻ ചെയർമാൻ കെ സി. മാത്യൂസ് സോൺ ചെയർമാൻ ബെറ്റി കൊരച്ചൻ എന്നിവർ പ്രസംഗിച്ചു. എഫ് സി സി കോൺവെന്റ് ആണ് നാല് വീടുകൾ പണിയാൻ ഭൂമി വിട്ടു കൊടുക്കന്നത് .എഫ് സി സി കോൺവെന്റിലെ സിസ്റ്റർ ആന്റോ,സിസ്റ്റർ അനീസ് എന്നിവർ ചടങ്ങിൽ സനിഹിതർ ആയിരിയുന്നു. നാല്ഗുണഭോക്താക്കളോടൊപ്പം, ,ലയൺസ് ക്ലബിലെ ജോർജ് മങ്ങാട്ട്, ബേബിച്ചൻ നിധിറിക്കൽ , ജിജി പുളിക്കൻ, പി ടി വർഗീസ് , പള്ളിയിലെ കൈകാരമാർ ,
കോൺവെന്റിലെ സിസ്റ്റേഴ്സ് , നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
