Connect with us

Hi, what are you looking for?

NEWS

റോഡ് നവീകരണം: വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നു

കോതമംഗലം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി പരാതി. പകരം റാമ്പ് നിര്‍മിച്ച് നല്‍കുകയോ നിര്‍മാണം വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയില്‍ 25 ഓളം കുടുംബങ്ങള്‍ 75 വര്‍ഷത്തിലധികമായി ഉപയോഗിച്ച് വന്നിരുന്ന വീടുകളിലേക്ക് പ്രവേശിക്കുന്ന വഴികള്‍ തടസപ്പെടുത്തിയാണ് നാഷണല്‍ ഹൈവേ പുനര്‍നിര്‍മാണം നടക്കുന്നത്. ജനപ്രതിനിധികളായുള്ള ചര്‍ച്ചയ്ക്കിടെ ഇവര്‍ക്കെല്ലാം റാന്പ് കെട്ടി വഴി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. കഴിഞ്ഞദിവസം പൊളിച്ചിട്ട വഴിയിലൂടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയ രാധ എന്ന വീട്ടമ്മ വീണ് കൈ ഒടിഞ്ഞ് ചികിത്സതേടിയിരുന്നു. നിര്‍മാണത്തിന്റെ പേരില്‍ പ്രദേശവാസികളുടെ കുടിവെള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സൈജന്റ് ചാക്കോ പറഞ്ഞു. ജയന്‍ പൈനാപ്പിള്ളില്‍, രാധ ഇടപേതില്‍, നാരായണന്‍ തേക്കനാട്ടുകുടിയില്‍, കൃഷ്ണന്‍കുട്ടി തടത്തിക്കുന്നില്‍, ജോണ്‍സണ്‍ കോക്കണ്ടത്തില്‍, ജോയ് പൗലോസ് പുല്ലന്‍, ബിലാല്‍, മുഹമ്മദ്, ജോസ് കോക്കണ്ടത്തില്‍, ജോസ് മണ്ണത്താന്നിക്കല്‍, കബീര്‍, സാന്റീ മിറ്റത്താനിക്കല്‍, സജി ചാക്കോ, കല്ലന്പള്ളി, ചാക്കോ ദേവസ്യ, നാസര്‍ അറമംഗലം, ജാന്‍സി ജയേഷ്, ആലീസ് ജോര്‍ജ് കല്ലന്പള്ളി, ബോസ് താഴത്തോട്ട് എന്നിവരുള്‍പ്പെടെ 25 കുടുംബങ്ങള്‍ക്കാണ് വഴി തടസപ്പെട്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

error: Content is protected !!