Connect with us

Hi, what are you looking for?

NEWS

ആൻമേരിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കോതമംഗലം : വേർപാട് വിശ്വസിക്കാനാവാതെ അധ്യാപകരും വിദ്യാർത്ഥികളും

എറണാകുളം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനി ആൻ മേരിയുടെ (21) മൃതദേഹം സ്വദേശമായ തൃശൂർ പുതുക്കാടേക്ക് കൊണ്ടുപോയി. കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പതിനൊന്നരയോടെയാണ് പോസ്റ്റ്‍മോർട്ടം പൂർത്തിയായത്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ പുതുക്കാട് പാലാഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു. മന്ത്രി പി. രാജീവ്, കോതമംഗലം എംഎൽഎ ആന്‍റണി ജോൺ തുടങ്ങിയവർ ആശുപത്രിയിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ആൻമേരിയുടെ സഹപാഠികളും അധ്യാപകരും ഇവിടെയെത്തിയിരുന്നു.

അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ വൈകിട്ട് 6 മണിയോടെ കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ് വിദ്യാർത്ഥികൾക്കുമേൽ പതിച്ചത്. നാട്ടുകാർ ഓടികൂടിയപ്പോഴും രണ്ട് ആനകൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ആനശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് ജനജീവിതം ദുസഹമാണ്. സുഹൃത്ത് അൽത്താഫായിരുന്നു ബൈക്ക് ഓടിച്ചത്. ആൻ മേരി പിൻസീറ്റിലായിരുന്നു. ആന തള്ളിയിട്ട പന ഒടിഞ്ഞുവീണത് നേരെ ആൻ മേരിയുടെ ദേഹത്തേക്കായിരുന്നു. അൽത്താഫും തെറിച്ചുവീണു. നിയന്ത്രണം വിട്ട ബൈക്ക് 25 മീറ്ററോളം മുന്നോട്ട് പോയി കുഴിയിലേക്ക് പതിച്ചു. അപകടം നടന്നതിന് തൊട്ടടുത്താണ് ചെമ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തുരത്തി. വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരെയും കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ പൊട്ടിയ അൽത്താഫിനെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
റോഡിനോട്‌ ചേർന്ന് നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. ഇത്രവലിയ അപകടമുണ്ടായിട്ടും വനംവകുപ്പ് പതിവ് അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CHUTTUVATTOM

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ...

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: ശോഭനപ്പടി കൂളിയാടന്‍ സാജു ആന്റണി (70) ഔറംഗബാദില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളില്‍ (മൂലേയില്‍) കുടുംബാഗം മക്കള്‍: റോബിന്‍സണ്‍(ഓസ്‌ട്രേലിയ), റോസ്മി(യു.കെ.) മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

error: Content is protected !!