Connect with us

Hi, what are you looking for?

NEWS

കേരളത്തിലെ കൃഷി ഫാമുകളെ പൊതുജന സൗഹൃദമാക്കും: മന്ത്രി പി പ്രസാദ്

കവളങ്ങാട്: കേരളത്തിലെ കൃഷി ഫാമുകളെ പൊതുജന സൗഹ്യദമാക്കാനുളള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിലെ കൃഷി ഫാമുകളുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്തു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
കാഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം ബഷീർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സിബി മാത്യു, മാമച്ചൻ ജോസഫ്, പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സനിത റഹിം, ആശ സനിൽ, എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, കെ കെ ദാനി, റാണിക്കുട്ടി ജോർജ്, റഷീദ സലീം, എ എസ് അനിൽകുമാർ, ശാരദ മോഹൻ , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിജിമോൾ കെ ബേബി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റ്റി ഒ ദീപ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , ഫാം കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് രേഖപ്പെടുത്തി.

ഫെസ്റ്റിന്റെ ഭാഗമായി കാർഷിക പ്രദർശനവും വിപണനവും, കാർഷിക സെമിനാറുകൾ, കുട്ടികൾക്ക് കാർഷിക ക്വിസ്, കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്, ഫാമിലെ തനത് വിഭവങ്ങളുടെ ഫുഡ്‌കോർട്ട്, കുതിരസവാരി, കലാപരിപാടികളും ഉണ്ടാകും. കൂടാതെ തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനായി തോട്ടം സന്ദർശിക്കുന്നതിനുള്ള ഒരു അവസരവും ഒരുക്കിയിരിക്കുന്നു. ഫെസ്റ്റ് 9 ന് സമാപിക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: ധര്‍മ്മഗിരി സെന്റ്‌ ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

CHUTTUVATTOM

കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

error: Content is protected !!