Connect with us

Hi, what are you looking for?

NEWS

മുസ്ലിം ലീഗിലെ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ് ഹാളിലാണ് തര്‍ക്കമുണ്ടായത്. പാര്‍ട്ടി മുഖപത്രത്തിലൂടെ രണ്ടാഴ്ച മുമ്പാണ് നിയോജകമണ്ഡലത്തില്‍ ഏകപക്ഷീയമായ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചുമതലയേറ്റ് പ്രഥമ യോഗം ചേരുവാന്‍ ലീഗ് ഓഫീസില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം വിമത വിഭാഗം എത്തി തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. ഇന്നലെ വൈകുന്നേരം യോഗം ചേര്‍ന്നപ്പോഴാണ് അഹമ്മദ് കബീര്‍ വിഭാഗം പ്രവര്‍ത്തകര്‍ യോഗ ഹാളിലേക്ക് ഇരച്ചുകയറി പ്രവര്‍ത്തകരും നേതാക്കളുമായി തമ്മില്‍ കൈയേറ്റമുണ്ടായത്.

തുടര്‍ന്ന് കോതമംഗലം പോലീസ് എത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുകയായിരുന്നു. ജില്ലയില്‍ അഹമ്മദ് കബീര്‍ വിഭാഗവും ഇബ്രാഹിംകുഞ്ഞു വിഭാഗവും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കബീര്‍ വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കോതമംഗലം. ഇന്നലത്തെ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജില്ലാ സെക്രട്ടറി വി.ഇ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്. നേതാക്കള്‍ വന്ന് മണ്ഡലത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചശേഷം പാര്‍ട്ടി യോഗങ്ങള്‍ നടത്തിയാല്‍ മതിയെന്നുള്ള നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. നിശ്ചിത സമയം കഴിഞ്ഞു നേതാക്കള്‍ എത്താത്തതിനെതുടര്‍ന്നാണ് പ്രഖ്യാപിത കമ്മിറ്റിയുടെ യോഗം തടഞ്ഞതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷത്തിന് ശേഷം വിമതപക്ഷക്കാര്‍ പിരിഞ്ഞ് അന്തരീക്ഷം ശാന്തമായതോടെ യോഗം വൈകി തുടര്‍ന്നതായി ഔദ്യോഗിക പക്ഷക്കാര്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായതായി...

NEWS

കോതമംഗലം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി കോതമംഗലം നഗരസഭ. ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു. ടൗണിലെങ്ങും നിരവധി വഴിയോര കടകള്‍...

CHUTTUVATTOM

  കോതമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം – വടാട്ടുപാറ...

CHUTTUVATTOM

കോതമംഗലം: ഫാസ് (ഫൈൻ ആർട്സ് സൊസൈറ്റി ) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങളും മൊബൈൽ ഫോട്ടോ ഷൂട്ട്, ഷോർട്‌ ഫിലിം മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് തലത്തിൽ രണ്ട്...

ACCIDENT

കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗോപി (54) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍...

NEWS

കോതമംഗലം: പാലമറ്റം ഗവ എൽപി സ്‌കൂളിൽ ഒരു മാസത്തേയ്ക്കുമാത്രം നിലവിൽ വന്നിട്ടുള്ള എൽപിഎസ്റ്റിയുടെതാൽക്കാലികഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. 18ന് (വ്യാഴം) രാവിലെ 10ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ...

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്‍റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലിരങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഊര്‍ജ്ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലുള്ളവരെ...

CHUTTUVATTOM

കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ...

CHUTTUVATTOM

കോതമംഗലം – വനത്തിലെ കാഴ്ചകൾ തേടി പോകേണ്ട, ചിലപ്പോൾ പ്രകൃതി തന്നെ വീട്ടുമുറ്റത്തേക്ക് എത്തുമെന്നതിൻ്റെ ഉദാഹരണമാണ് കോതമംഗലം, വെളിയേൽച്ചാലിൽ നിന്നുള്ള ഈ കാഴ്ച. വനത്തിൽ മാത്രം സാധാരണയായി കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ...

NEWS

കോതമംഗലം: കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നിറങ്ങിയ കാട്ടാന രണ്ടാഴ്ചയോളമായി ജനവാസമേഖലയില്‍ സ്ഥിരം സാന്നിധ്യം. രാത്രിയും പകല്‍ സമയങ്ങളിലും ആന നാട്ടില്‍ തുടരുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാത്രി കുളങ്ങാട്ടുകുഴി ഭാഗത്താണ് ആന എത്തിയത്. രാത്രിയിലെത്തിയ ആന തിങ്കളാഴ്ച...

NEWS

കോതമംഗലം:പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷത വഹിച്ചു. സേഫ് ലോക്കര്‍ റൂം...

CHUTTUVATTOM

കോതമംഗലം:നഗരസഭയുടെ ഹരിതകര്‍മസേനയിലെ രണ്ട് അംഗങ്ങള്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടും നഗരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അലംഭാവം തുടരുന്നു. മറ്റ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് യഥാസമയം ചികിത്സയും കൈയുറയും മാസ്‌കുംപോലും നല്‍കാതെ അവഗണിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്....

error: Content is protected !!