Connect with us

Hi, what are you looking for?

NEWS

മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ്  ലോക എയ്ഡ്‌സ് ദിനാചരണം 2024 സംഘടിപ്പിച്ചു

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി മെഡി. സൂപ്രണ്ട് ഡോ. സാം പോൾ തീം സന്ദേശം നൽകി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ നൗഷാദ്,കെ.വി. തോമസ്, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്ജ്, എം ബി എം എം അസോസിയേഷൻ ട്രഷറർ ഡോ.റോയ് എം ജോർജ്, എം ബി എം എം ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു . എം ബി സി എൻ പ്രിൻസിപ്പൽ ഡോ. സെല്ലിയാമ്മ കുരുവിള സ്വാഗതവും എം ബി സി എൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ അമൽ ദേവ് കെ എസ് നന്ദിയും രേഖപ്പെടുത്തി.എയ്ഡ്‌സ് ദിനാ ചരണത്തോടനുബന്ധിച്ച് എം ബി എം എം ആശുപത്രിയിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് റാലി സംഘടിപ്പിച്ചു .എം ബി സി എൻ സ്റ്റുഡന്റസ് അവതരിപ്പിച്ച ഫ്ലാഷ് മോബും തീം ഡാൻസ് & സ്ട്രീറ്റ് പ്ലേയും നടന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്തിൽ പുളിന്താനം പുതുവേലി കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാത്യു കുഴൽനാടൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ജലജീവൻ...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം വാരപ്പെട്ടി – അഞ്ചൽ പ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി...

error: Content is protected !!