Connect with us

Hi, what are you looking for?

NEWS

വർഷങ്ങളായി തകർന്നു കിടക്കുന്ന അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

കോതമംഗലം:  വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വർഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും പരസ്പരം പഴിചാരുന്നത് അല്ലാതെ റോഡ് നന്നാക്കുന്നതിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം

റോഡ് തകർന്നു കിടക്കുന്നതിനാൽ ആശുപത്രി ആവശ്യങ്ങൾക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും എത്താൽ കഴിയാത്ത തരത്തിലുള്ള ഗതികേടിലാണ് നാട്ടുകാർ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: പുസ്തകങ്ങളെ പ്രാണനായി കണ്ട്, വീടിനുള്ളില്‍ത്തന്നെ അറിവിന്റെ വലിയൊരു ലോകം തീര്‍ത്തിരിക്കുകയാണ് ചിത്രകാരനായ രാജന്‍ കെ. ജോണ്‍. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ അറുപത്തിമൂന്നുകാരനായ രാജന്‍ വായനയുടെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇപ്പോള്‍ 55 വര്‍ഷം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ ദിവസങ്ങളായി കാണപ്പെട്ട പിടിയാനയെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പെരിയാര്‍ കടത്തിവിട്ടു. പഴയ ഭൂതത്താന്‍കെട്ടിലൂടെ പുഴനീന്തി ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെയെത്തി. ആദ്യമായിട്ടാണ് കാട്ടാന ഡാമിന് താഴെ എത്തിയത്....

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും...

NEWS

കോതമംഗലം: എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് എൻ .എസ്.എസ് ,എൻ .സി .സി യൂണിറ്റുകളുടെ സഹകരണത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.മുനിസിപ്പൽ കൗൺസിലർ സലിം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു  പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

error: Content is protected !!