കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ അഡ്വ.ജോസ് വർഗീസ്, കെ. വി. തോമസ്, കെ. എ. നൗഷാദ്, രമ്യ വിനോദ് എന്നിവർ ആശംസകൾ നേർന്നു. എ ഇ ഒ സജീവ് കെ. ബി. നൂൺമീൽ ഓഫീസർ ശ്രുതകീർത്തി കെ. ജി., സീനിയർ സൂപ്രണ്ട് റീന ജേക്കബ്, എച്ച്. എം. ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, ടൗൺ യു. പി. സ്കൂൾ എച്ച്. എം. ഉഷാകുമാരി, എസ്. എം. മുഹമ്മദ്, ആശാ ലില്ലി തോമസ്, ഡോക്ടർ സിസ്റ്റർ ഹിദ,അരുൺ പി. എ.,സൂര്യ ഗായത്രി പി. എ. തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് ആവാർഡും സർട്ടിഫിക്കറ്റുകളും നൽകും. ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥി ജില്ലാതലത്തിൽ മത്സരിക്കുന്നതിന് അർഹത നേടും. കോതമംഗലം ഉപജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള പാചക തൊലിലാളികളാണ് മത്സരത്തിൽ പങ്കെടുത്തത്.