Connect with us

Hi, what are you looking for?

NEWS

സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ.എസ്.എസ്. സെൽ പുരസ്‌കാരം എംബിറ്റ്‌സ് എൻ.എസ്.എസ്. യൂണിറ്റ് ഏറ്റുവാങ്ങി

കോതമംഗലം: എ പി ജെ അബ്ദുൾകലാംസാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിങ് കോളേജ്‌ ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ ഷിജു രാമചന്ദ്രനും ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.2020 – 23 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.

2022 ൽ ഇടുക്കിയിലും, 2023 ൽ നാഗപൂരും നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരളത്തിനെ പ്രധിനിധീകരിച്ച സംഘത്തിന്റെ ലീഡർ ആയിരുന്നു ഷിജു രാമചന്ദ്രൻ. കോവിഡ് 19 കാലഘട്ടത്തിലെ പ്രവർത്തനം, മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഗ്രീൻ പ്രോട്ടോകോൾ, നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചികിത്സക്കായി നൽകിയ ധന സഹായ പദ്ധതിയായ ജീവന, രക്ത ദാന പ്രവർത്തനങ്ങൾ, വൃക്ഷതൈ നടീൽ, ആക്രി ചലഞ്ചിലൂടെ നടത്തിയ ഭാവന നിർമ്മാണ പദ്ധതിയായ സ്വപ്നക്കൂട്, സ്തനാർബുദ രോഗ നിർണ്ണയ ക്യാമ്പുകൾ, കോതമംഗലം താലൂക്ക് ആശുപത്രിയിലും, പല്ലാരിമംഗലം ഹയർ സെക്കണ്ടറി സ്കൂളിലും നടന്ന നവീകരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് ലഭിച്ചത്.

കൂടാതെ, സർവകലാശാല എൻ എസ് എസ് സെല്ലിന്റെ നേതൃത്വത്തിൽ ഉള്ള പാലിയേറ്റിവ് കെയർ വിഭാഗത്തിന്റെ സംസ്ഥാന കോർഡിനേറ്ററും, സർവകലാശാല സെല്ലിന്റെ ആലപ്പുഴ ഇടുക്കി ജില്ലകളുടെ ജില്ലാ കോർഡിനേറ്ററുമാണ് ഷിജു രാമചന്ദ്രൻ. കൂടാതെ സർവകലാശാല എൻ എൻ എസ് സെൽ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ആയി സഹകരിച്ചു നടപ്പിലാക്കുന്ന ഭാവന നിർമ്മാണ പദ്ധതിയുടെ ഡോക്യൂമെന്റഷൻ ചാർജും ഷിജു രാമചന്ദ്രൻ ആണ് വഹിക്കുന്നത്.

അവാർഡ് ദാന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, ഡോ. വിനോദ് കുമാർ ജേക്കബ്, അഡ്വ. ഐ സാജു, സർവകലാശാല എൻ എസ്‌ എസ്‌ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ അരുൺ എം എന്നിവർ സംബന്ധിച്ചു.സർവകലാശാല വൈസ്‌ ചാൻസിലർ ഡോ. സജി ഗോപിനാഥ് സ്വാഗതഗവും റെജിസ്ട്രർ ഡോ പ്രവീൺ നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

error: Content is protected !!