Connect with us

Hi, what are you looking for?

NEWS

മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

പെരുമ്പാവൂർ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ .കട്ടപ്പന സ്വദേശി 19കാരൻ, ഇടുക്കി രാജ മുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23) എന്നിവരെയും, പ്രായപൂർത്തിയാകാത്ത ആളേയുമാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മോട്ടോർസൈക്കിളാണ് മോഷ്ടിച്ചത്. ജോലി ആവശ്യം മഞ്ഞപ്പെട്ടി റോഡിനോട് ചേർന്ന വീട്ടിൽ താമസിക്കുകയായിരുന്ന റോണി രാത്രി വണ്ടി വീടിൻ്റെ താഴെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ആലുവയിൽ നിന്ന് മോഷണം ചെയ്ത ബൈക്കിൽ എത്തിയ ഇവർ ഈ വാഹനം പൂട്ടു പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മൂന്നാർ പോലീസിന്റെ സഹായത്തോടെ മൂന്നാറിൽ നിന്ന് പിടികൂടി.ആലുവയിൽ നിന്ന് മോഷ്ടിച്ച് ബൈക്ക് അടിമാലിയിൽ വച്ചിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. 19 കാരന് ഈ വർഷം കട്ടപ്പനയിൽ കഞ്ചാവ് കേസ് ഉണ്ട്. എസ്.ഐ മാരായ റിൻസ് എം തോമസ്, പി എം റാസിക്ക്, എ.എസ്.ഐമാരായ പി.എ അബ്ദുൾ മനാഫ്, കെ. കെ
റെനി, സീനിയർ സി പി ഒ മാരായ
രജിത്ത് രാജൻ,
മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. യുവതിയെ വനിതാ ജയിലിൽ റിമാൻഡ്‌ ചെയ്തു. 19 കാരനെ ബോസ്റ്റൽ സ്ക്കുളിലേക്ക് മാറ്റി.

You May Also Like

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് തടസമായിരുന്ന സ്റ്റോപ്പ് മെമ്മോ മുനിസിപ്പാലിറ്റി പിന്‍വലിച്ചു. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തടസം നീങ്ങി. ബൈപ്പാസ് നിര്‍മ്മാണത്തിനായി കൊള്ളിക്കാട് ഭാഗത്തേക്കുള്ള മുനിസിപ്പല്‍ റോഡ് ഇല്ലാതാക്കിയിരുന്നു....

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറ് മേനി വിളവ് നേടി യുവകര്‍ഷകനായ ജെറി ജോയി. പാട്ടത്തിന് എടുത്ത രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കിരണ്‍ ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്.ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള...

CHUTTUVATTOM

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...

error: Content is protected !!