Connect with us

Hi, what are you looking for?

NEWS

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രികന്‍ കാറിടിച്ച് മരിച്ചു

കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രികന്‍ കാറിടിച്ച് മരിച്ചു. റിട്ട. പോസ്റ്റുമാസ്റ്റര്‍ കോഴിപ്പിള്ളി നിരപ്പേല്‍ അഗസ്റ്റിന്‍ ജോര്‍ജ് (73) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി മടങ്ങവേ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനു സമീപം ദേശീയപാതയില്‍ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You May Also Like

error: Content is protected !!