Connect with us

Hi, what are you looking for?

NEWS

അതിജീവനത്തിന്റെ സ്നേഹ തട്ടുകട

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത്‌ നടത്തുന്ന സ്നേഹ തട്ടുകട ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തട്ടുകടയിലെ ഒരു ദിവസത്തെ വരുമാനം ഡി വൈ എഫ് ഐ യ്ക്ക്‌ നൽകും. തങ്കളം സ്വദേശി ഖാദർ ഇക്കയുടെതാണ് തട്ടുകട.

ചടങ്ങിൽ സിപിഐഎം കോതമംഗലം വെസ്റ്റ്‌ ലോക്കൽ സെക്രട്ടറി പി. പി. മൈദീൻഷാ,വാർഡ്‌ കൗൺസിലർ കെ.എ. നൗഷാദ്‌,ഡി വൈ എഫ് ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എൽസൺ വി സജി, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി‌ കെ.എൻ അമൽ, മേഖല പ്രസിഡന്റ്‌ എ. എച്ച്‌ ഹാഷിം, സിപിഐഎം തങ്കളം ബ്രാഞ്ച്‌ സെക്രട്ടറി സാബു തോമസ്‌, സജി മാടവന, സുരേന്ദ്രൻ, മേഖല കമ്മിറ്റി അംഗം എൽദോസ്‌ തോമസ്, അരുൺ പഞ്ചനൻ,എൽദോസ്‌ ബെന്നി, ശ്യാമോൻ പി. എസ്‌, നിജൊ പി. കെ, ബിനു വർഗീസ്‌, അമ്പിളി ഷാജി എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!