Connect with us

Hi, what are you looking for?

NEWS

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വീണ്ടും മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു

കോതമംഗലം:  കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വീണ്ടും മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ദേശീയ പാതയിൽ റാണി കല്ലിനും ആറാം മൈലിനും ഇടയിൽ മൂന്ന് കലുങ്ക് ഭാഗത്താണ് റോഡ് വക്കിൽ നിന്നിരുന്ന മരം മറിഞ്ഞ് വീണത്.ഇതോടെ ദേശീയ പാത വഴിമുന്നാറിലേക്കുള്ള സഞ്ചരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ യാത്ര താൽക്കാലികമായി തടസപ്പെട്ടു.മറിഞ്ഞു വീണ് റോഡിന് കുറുകെ കിടന്നിരുന്ന മരം വഴിയാത്രക്കാർ തന്നെ തള്ളി ഒരു വശത്തേക്ക് മറിച്ചിട്ടു ഇതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത് ‘ കഴിഞ്ഞ ദിവസം നേര്യമംഗലത്ത് കെ എസ് ആർ റ്റി സി ബസിനും കാറിനും മുകളിലെക്ക് മരം കടപുഴകി വീണ് കാർ യാത്രക്കാരൻ മരിച്ചിരുന്നു’ ഇതേ തുടർന്ന് നേര്യമംഗലത്ത്
ദേശീയ പാതയോരത്ത് നിന്നിരുന്ന കുറെ മരങ്ങൾ വനപാലകർ വെട്ടിമാറ്റുകയും ചെയ്തിരുന്നു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!