പെരുമ്പാവർ : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ
വെങ്ങോല പോഞ്ഞാശ്ശേരി, കിഴക്കൻ വീട്ടിൽ റിൻഷാദ് (31) നെയാണ് കാപ്പ
ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ്
സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി
പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
പെരുമ്പാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന്, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ സെപ്ററംബറിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ
പ്രതിയായതിനെ തുടർന്നാണ് നടപടി.