Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കും: മന്ത്രി വി അബ്ദു റഹിമാൻ

കോതമംഗലം : പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ നിയമസഭയിൽ അറിയിച്ചു .ആന്റണി ജോൺ എം.എൽ.എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതിയെ സംബന്ധിച്ചും നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിനെക്കുറിച്ചും എം എൽ എ സഭയിൽ ചോദ്യം ഉന്നയിച്ചു.06.11.2020 തീയ്യതിയിലെ സര്‍ക്കാര്‍ ഉത്തരവ്‌ നം. 182/2020/കാ.യു.വ. പ്രകാരം 72.12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി സ്പോര്‍ട്‌സ്‌ എഞ്ചിനീയറിംഗ്‌ വിഭാഗം ചീഫ്‌ എഞ്ചിനീയര്‍ 68.67 ലക്ഷം രൂപയുടെ സാങ്കേതികാനുമതി നല്‍കിയിരുന്നു.

പ്രസ്തത പ്രവൃത്തിയില്‍ പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്‌, ഗ്യാലറി, ടോയ്ലറ്റ്‌ ബ്ലോക്ക്‌, റീട്ടൈനിംഗ്‌ വാള്‍, ഫെന്‍സിംഗ്‌,ഫ്ലെഡ് ലൈറ്റ്‌ അനുബന്ധ സിവിൽ & ഇലക്ട്രിഫിക്കേഷന്‍ എന്നീ ഘടകങ്ങളാണ്‌ നിര്‍മ്മിക്കുന്നത്‌. ഗ്യാലറി, ടോയ്ലെറ്റ്‌ ബ്ലോക്ക്‌, റീട്ടൈനിംഗ്‌ വാള്‍, ഫെന്‍സിംഗ്‌ എന്നീ ഘടകങ്ങളാണ്‌ പൂര്‍ത്തീകരിച്ചിട്ടുള്ളത്‌. നിലവില്‍ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ 90% പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെ ട്ട്‌ ശേഷിക്കുന്ന പ്രവൃത്തികള്‍ 2024 ഫെബ്രുവരി മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരി ക്കുവാനാണ്‌ ലക്ഷ്യമിടുന്നതെന്നും പ്രവൃത്തി പൂര്‍ത്തീകരിച്ചാലൂടന്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്. കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ...

CHUTTUVATTOM

കോതമംഗലം :ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച്(ചെയിൻ തുന്നൽ)ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇവ മരിയ എൽദോസ്.കാനഡയിൽ ജോലി ചെയ്യുന്ന, വാരപ്പെട്ടി ഇഞ്ചൂർ പുന്നക്കൽ എൽദോസ്...

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : നെല്ലിമറ്റം സെൻ്റ് ജോസഫ്‌സ് യു.പി. സ്കൂളിന്റെ 76-ാമത് വാർഷികാ ഘോഷംJOSEPHA 2K26 നടന്നു. ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃദിനവും, വിരമിക്കുന്ന എൽ പി...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

error: Content is protected !!