കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം
മൂന്നാം മൈലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാർത്ഥിയായ പരുത്തിക്കാട്ട് വീട്ടിൽ മീരാസ് മൗലവിയുടെ മകൻ ബാദുഷ (21) മരണപെട്ടു.
വെള്ളത്തൂവൽ സ്വദേശിയും ഇപ്പോൾ, അടിമാലി 200 എക്കറിൽ താമസിക്കുന്ന, പരുത്തിക്കാട്ട് മീരാസ് മൗലവിയുടെ മകൻ ബാദുഷ പി എം (21) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .