കോതമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ കോഴിപിളളി സര്‍ക്കാര്‍ എല്‍പി സ്കൂല് കേരള ജേര്‍ണലിസ്റ്റ് യൂണിയന് കോതമംഗലം മേഖല കമ്മറ്റി നടത്തിയ വാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി. കുട്ടികള്‍ വാഴയുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുത്ത പോള്‍ കോഴിപ്പിള്ളി സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ പാറ നിറഞ്ഞവളപ്പില് വിളഞ്ഞത് മികച്ച വാഴക്കുലകളായിരുന്നു.ആന്റണി ജോണ്‍ എംഎല്‍എ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. ഏത്ത,ഞാലിപൂവന് വാഴ കളാണ് വിളവെടുപ്പ് നടത്തിയത്. കെ ജെ യു മേഖല പ്രസിഡന്റ് പി.എ.സോമന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍ ചടങ്ങില്‍ കുട്ടികള്‍ക്കുള്ള ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ബേസില്‍ യോഹന്നാന്, ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍, ജില്ലാ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട്, മേഖല സെക്രട്ടറി ദീപു ശാന്താറാം, പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനികെ.എ സൈനുദ്ദീന്‍, അയിരൂര്‍ ശശീന്ദ്രന്, വാരപ്പെട്ടി കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, സ്കൂള്‍ എച്ച് എം ഫ്രാസീസ് ജെ പുന്നോലില്‍, പിറ്റിഎ പ്രസിഡന്റ് എം കെ ഷിയാസ്, അദ്ധ്യാപകരായ ജെന്സാഖാദര്, അബിളി എന്‍, ശ്രുതി കെ എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.