Connect with us

Hi, what are you looking for?

CRIME

നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കോതമംഗലം: നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ്  കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഇലവും പറമ്പ് ഭാഗത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. കോഴിപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ
പി.ടി.ബിജോയി, എസ്.ഐ സി.പി.രാധാകൃഷ്ണൻ, എ.എസ്.ഐ കെഎം.സലിം, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോ മാത്യു, സി.പി.ഒ.മാരായ പി.ബി.കുഞ്ഞുമോൻ, എം.കെ.ഷിയാസ്  തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...