Connect with us

Hi, what are you looking for?

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി

കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്‌കൂളില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ
ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.’ ശാസ്ത്രാ ല്‍സവം 2023 ‘ എന്ന പേരിലുള്ള മേളയുടെ ലോഗോ ഡിജിറ്റല്‍ സ്‌ക്രീനില്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ഹയര്‍സെക്കന്‍ഡി വിഭാഗത്തിലെ
എന്‍.എസ്.എസ് യൂണിറ്റ് സ്ഥാപിച്ച ഭരണഘടനയുടെ ആമുഖവാക്യത്തിന്റെ അനാഛാദനവും എം.എല്‍. എ.
നിര്‍വഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ റഷീദ സലീം മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ് മിസ്ട്രസ്
ടി.എന്‍. സിന്ധു സ്വാഗതമാശംസിച്ചു. കോതമംഗലം എ.ഇ.ഒ. മനോശാന്തി കെ. , സീനിയര്‍ സൂപ്രണ്ട്
ഷാജി ചാക്കോ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നയനദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍  എന്‍.ബി. ജമാല്‍, വാര്‍ഡ് മെംബര്‍ വൃന്ദ മനോജ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്
പി.എ. ഷാഹുല്‍,വൈസ് പ്രസിഡന്റ് സി.പി. ലെനിന്‍, മദേഴ്‌സ് പി.ടി.എ. പ്രസിഡന്റ്
റംല ഇബ്രാഹീം,സംഘാടക സമിതി ഭാരവാഹികളായ സലാം കാവാട്ട്, പി.എ. സുബൈര്‍, സോംജി ഇരമല്ലൂര്‍,
സി.എ. മുഹമ്മദ്, പി.ബി. ജലാലുദ്ദീന്‍ കെ.എം. റെമില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍
സി.എന്‍. ജ്യോതി,ഷിബി ബഷീര്‍,എം.എം. കുഞ്ഞുമൈതീന്‍അലീമ അബ്ദുള്‍ റഹിമാന്‍,അനീഷ് കുമാര്‍ എ.എസ്.,സന്ദീപ് ജോസഫ്,സിമി പി. മുഹമ്മദ്,ഡെയ്‌സി കുര്യന്‍,നിഷ ടീച്ചര്‍,പി.കെ. രാജേഷ്,അനീഷ് ആര്‍ നായര്‍,ഷീല ഐസക്ക്,സുമയ്യ ടീച്ചര്‍,അനു സോനു കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉല്‍ഘാടന സമ്മേളനം ഉള്‍പ്പെടെയുള്ളവിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

18 ന് ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകള്‍ നടക്കും.ഒക്ടോബര്‍ 19 ന് വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ശാസ്ത്രമേളയും സാമൂഹ്യ ശാസ്ത്ര മേളയും നടക്കും.4 മണിക്ക് സമാപന സമ്മേളനം നടക്കും.3 ദിവസങ്ങളിലായിനടക്കുന്ന മേളയില്‍കോതമംഗലംഉപജില്ലയില്‍ നിന്നുള്ളനൂറിലേറെ സ്‌കൂളുകളില്‍ നിന്നും നാലായിരത്തോളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന്
എല്ലാക്രമീകരണവും രുക്കിയിട്ടുണ്ടെന്ന്  സംഘാടകര്‍ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ...

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ...

CHUTTUVATTOM

കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയില്‍ സാബു മത്തായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പൈങ്ങോട്ടൂര്‍ ടൗണില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്,...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

error: Content is protected !!