ഊന്നുകല്‍ : മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. കീരംപാറ നാടുകാണി കടുക്കാസിറ്റി പുത്തന്‍പുരയ്ക്കല്‍ ചന്ദ്രപ്രകാശ് (55) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാന്‍സിലാണ് 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിറത്തിലുള്ള വളകള്‍ പണയം വെച്ച് അറുപതിനായിരം രൂപ തട്ടിയത്. ഒളിവില്‍ പോയ പ്രതിയെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.