Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് ആലുവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം അഞ്ചിനാണ് ഇരിങ്ങോര്‍ സ്വദേശിയായ യുവാവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വെട്ടിയ ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 21കാരന്‍ ബേസില്‍ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടുകയായിരുന്നു. പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയകളെല്ലാ പൂര്‍ത്തിയാക്കിയെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയില്‍ തുടര്‍ന്നതിന് ശേഷണാണ് ഇന്ന് വൈകുന്നേരത്തോടെ പെണ്‍കുട്ടി മരിച്ചത്.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...