Connect with us

Hi, what are you looking for?

NEWS

ആർച്ചറി, ഷൂട്ടിംങ് ദേശീയതല മത്സരത്തിനു യോഗ്യതനേടി എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

കോതമംഗലം :കൊൽക്കത്തയിൽ  നടക്കുന്ന ദേശീയതല ഐസിഎസ്ഇ സ്കൂൾ ആർച്ചറി ചാമ്പ്യൻഷിപ്പിലും , ബംഗ്‌ളൂരുവിൽ  നടക്കുന്ന ഷൂട്ടിംങ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുവാനുള്ള യോഗ്യത നേടി കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ. കേരളാ റീജിയന്റെ സംസ്ഥാനതല സെലക്ഷൻ ക്യാമ്പ് കഴിഞ്ഞ ദിവസം എം. എ ഇന്റർനാഷ്ണൽ സ്കൂളിൽ നടന്നു. കേരളത്തിലെ ഐ സി എസ് ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. എം. എ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഇഷിത ലിജ എബി , നികേത് പോൾ, റിതിക ടിക്കിൻസ്, ആൻ മരിയാ ഗ്രിഗി, സായ അനു എന്നീ വിദ്യാർത്ഥികൾ സെപ്റ്റംബർ 28, 29 തീയതികളിൽ കൊൽക്കത്തയിൽ വച്ചു നടക്കുന്ന ദേശീയ തല ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടി. കൂടാതെ ഇഷിതാ ലിജ എബി , നികേത് പോൾ എന്നിവർ ബെസ്റ്റ് ആർച്ചർ അവാർഡും കരസ്ഥമാക്കി.
ഷൂട്ടിംങ്ങിൽ നേതൻ ഫിലിപ്പ്, ജോഷ്ബി ബിന്നി, നയനാ ഷാജി, ആരൺ പ്രമോദ്, അലിഷ പ്രമോദ് കുര്യൻ, അനബെൽ ട്രീസ മരിയ തോമസ് എന്നിവരാണ് യോഗ്യത നേടിയത്. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ ബംഗ്ലൂരുവിൽ വെച്ചാണ് ഷൂട്ടിങ് മത്സരം നടക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും 25 ശനിയാഴ്ച 10 ന് കോളേജ് സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കും. എം....

CRIME

പെരുമ്പാവൂര്‍: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന്...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...