Connect with us

Hi, what are you looking for?

NEWS

രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുന്നു

കോതമംഗലം: രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുന്നു.  കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്ന  റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. നിലവിൽ 3.80 മീറ്റർ മാത്രം വീതിയുള്ള റോഡാണ് ജനങ്ങളുടെ  സഹകരണത്തോടെ ആറര മീറ്റർ വീതിയിൽ നവീകരിക്കുന്നത്.

റോഡ് കടന്നു പോകുന്ന മുഴുവൻ പ്രദേശങ്ങളിലും ജനങ്ങൾ സൗജന്യമായി തന്നെ ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സന്നദ്ധരാവുകയായിരുന്നു. ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ഏഴ് കലുങ്കുകളും ആവശ്യമായ ഇടങ്ങളിലെല്ലാം ഡ്രൈനേജ് സംവിധാനങ്ങളും ഇന്റർ ലോക്ക് വേണ്ട സ്ഥലങ്ങളിൽ അതും പദ്ധതിയുടെ ഭാഗമായി ക്രമീകരിക്കും. സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങ്, ക്രാഷ് ബാരിയർ, സീബ്ര ലൈൻ, സ്റ്റഡ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും റോഡിൽ ഒരുക്കും.

വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുറ്റുമതിലുകളും കെട്ടിടഭാഗങ്ങളുമെല്ലാം പൊളിച്ചുനീക്കിയാണ് എല്ലാ പ്രദേശങ്ങളിലും റോഡിന് ആറര മീറ്റർ വീതി ഉറപ്പു വരുത്തിയിട്ടുള്ളത് . നാടിനാകെ മാതൃകയാകേണ്ട റോഡ് വികസനമാണ് രാമല്ലൂർ – മുത്തംകുഴി റോഡിൽ നടക്കുന്നതെന്നും സ്ഥലം വിട്ടുനൽകിയ മുഴുവൻ പേർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു

You May Also Like

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ടിന്റെ പ്രകൃതിഭംഗിയുടെ ദൂരകാഴ്ച ആസ്വദിക്കാന്‍ വാച്ച് ടവര്‍ തുറന്നു.പത്തുവര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ഭൂതത്താന്‍കെട്ടിലെ വാച്ച് ടവര്‍ സഞ്ചാരികള്‍ക്കായി തുറന്ന് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂതത്താന്‍കെട്ടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയെത്തിക്കുന്ന പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. സര്‍ക്കാരിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

കോതമംഗലം: കോട്ടയം മാളികപ്പിടിക മുത്തൂറ്റ് മഠം പരേതനായ കെ. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (78) കോതമംഗലം തൃക്കാരിയൂരിലുള്ള മകൾ താരയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. പരേത ഹരിപ്പാട് മുട്ടക്കുളത്ത്...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തുന്ന പൊളിഓണം 2026 ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി റേസ് ഓഫ് റോഡ് -മഡ് റേസ് പ്രേമികൾക്കും , കാണികൾക്കും ആവേശമായി. വിവിധ...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ വനാതിർത്തി ഉൾപ്പെടെയുള്ള മേഖലയിലെ കർഷക ജനതയുടെ സംരക്ഷകരായി യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം മുൻ എംഎൽഎ ജോസഫ് വാഴക്കൻ. കേരള പ്രദേശ് കർഷക കോൺഗ്രസ് കോതമംഗലം...

CHUTTUVATTOM

കോതമംഗലം:പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പെട്രോള്‍ പമ്പിന് സമീപം സ്‌കോര്‍പ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

CHUTTUVATTOM

കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എഎസ്‌ഐ എം.ബി സുബൈറിന് ജന്മ നാടിന്റെ ആദരം. കുറ്റിലഞ്ഞി സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ആദരവ് നല്‍കി. സഹീര്‍ കോട്ടപറമ്പില്‍...

error: Content is protected !!