Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കുത്തഴിഞ്ഞ നിലയില്‍ : കോണ്‍ഗ്രസ്

മൂവാറ്റുപുഴ : നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിന് ഭിക്ഷ നല്‍കേണ്ട അവസ്ഥയിലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലം സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കുത്തഴിഞ്ഞ നിലയിലായി. സപ്ലൈകോയില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭിക്ഷ നല്‍കല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അസാധാരണ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന് യാതൊരു കാര്യവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടകുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കെഎം സലിം, ഹിപ്‌സണ്‍ ഏബ്രഹാം, മുഹമ്മദ് റഫീഖ്, കെ.കെ ഉമ്മര്‍, കെ.ഒ ജോര്‍ജ്, ഷിബു പരീക്കന്‍, പോള്‍ ലൂയിസ്, മാത്യൂസ് വര്‍ക്കി, സാബു പി. വാഴയില്‍, കെപി ജോയി, കെ.എം മാത്തുക്കുട്ടി, സജി ടി. ജേക്കബ്, പി.എ അബ്ദുള്‍ സലാം, കബീര്‍ പൂക്കടാശേരി, കെ.വി കമാലുദ്ദീന്‍, തോമസ് ഡിക്രൂസ്, പി.പി ജോളി, പി.എം അസീസ്, കെ.എസ് കബീര്‍, കെ. ഭദ്രപ്രസാദ്, എല്‍ദോസ് പി.പോള്‍, സജി പായിക്കാട്ട്, ഹനീഫ രണ്ടാര്‍, ജോജി കുറുപ്പുമഠം, ഒ.വി ബാബു, സമീര്‍ കോണിക്കന്‍, എം.സി വിനയന്‍, സാറാമ്മ ജോണ്‍, സിന്ധു ബെന്നി, പി. രജിത, മിനി എല്‍ദോ, റീന സജി, ബിജു കുര്യാക്കോസ്, സാജു കുന്നപ്പിള്ളി, ജിബി മണ്ണത്തുക്കാരന്‍, അജി സാജു, നിസ മൊയ്തീന്‍, ടി.എ കൃഷ്ണന്‍ക്കുട്ടി, ജോയി കെ.വി, എന്‍.എം നാസര്‍, പി.പി അലി, എബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

CHUTTUVATTOM

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍...

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത്,തൃക്കാരിയൂർ ആയുർവേദ ആശുപത്രി, നെല്ലിക്കുഴി ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തങ്കളം ആത്മാവിൻ ചുവട്ടിൽ നടത്തിയ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് ‘ഓക്സിജൻ കപ്പ്’ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജനപ്രതിനിധികളുടെ എം.എൽ.എ ഇലവനും...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

error: Content is protected !!