Connect with us

Hi, what are you looking for?

NEWS

വന്യമൃഗ ശല്യം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ

റോഡുകളിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ജില്ലാ വികസന സമതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ നടന്ന വാഹനാപകടത്തിന് കാരണമായ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതും റോഡിൽ റേസിംഗ് ട്രാക്കിലേപ്പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും പതിവ് പ്രവണതയായി മാറിയിട്ടുണ്ട്. അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. മോട്ടോര്‍ വാഹനവകുപ്പ് മഫ്തിയില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും.

സീബ്രാ ലൈനുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് മുമ്പില്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. ആവശ്യമായ ഇടങ്ങളില്‍
ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്
യോഗം നിര്‍ദേശം നല്‍കി.പാതയോരങ്ങളില്‍ അപടകഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്ന നടപടി കൂടുതല്‍ വേഗത്തിലാക്കാനും ഇക്കാര്യത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി.

വന്യമൃഗ ശല്യം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടി, പ്ലാമുടി, നീണ്ടപാറ, വാവേലി, കുട്ടമ്പുഴ, വടാട്ടുപാറ തുടങ്ങിയ വനാതിര്‍ത്തികളിലെല്ലാം കാട്ടാനകളുടെ ആക്രമണം പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം പ്ലാമുടിയില്‍ ആന വീട് ആക്രമിച്ചിരുന്നു. ഹാങ്ങിംങ് ഫെന്‍സിംഗുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.
ജനവാസ മേഖലയോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.പന്തപ്ര കോളനി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി -മധുര ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേര്യമംഗലം ഭാഗത്തെ താമസക്കാരുടെ ആശങ്കകള്‍ കൂടി കണക്കിലെടുക്കണ മെന്നും അദ്ദേഹം പറഞ്ഞു.

ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. പൂതൃക്ക ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ചൂണ്ടി രാമമംഗലം റോഡിന്റെയും നെല്ലാട് കിഴക്കമ്പലം റോഡിന്റെയും നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കണം. തമ്മാനിമറ്റം തൂക്കുപാലം നിര്‍മ്മാണവുമുമായി ബന്ധപ്പെട്ട നടപടികള്‍ വൈകരുത്. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കിഴക്കമ്പലം ബസ് സ്റ്റാന്റ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണാനുമതി നല്‍കിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. തീരദേശ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തിലാക്കണം. അണിയില്‍ ബീച്ചില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ എത്രയും വേഗം നീക്കം ചെയ്യണം. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണം. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കുട്ടികളുടെ തീയേറ്റര്‍ നവീകരിക്കേണ്ടതാണ്. നായരമ്പലം ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡത്തിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹക്കണമെന്ന് ഉമ തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന നിലവിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. അനധികൃതമായി വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ കൃത്യമായി നീക്കം ചെയ്യണം. പോസ്റ്റില്‍ നിന്ന് നീക്കം ചെയ്ത കേബിളുകള്‍ ആ സ്ഥലത്ത് നിന്ന് മാറ്റുന്നു എന്ന് ഉറപ്പ് വരുത്തണം. കളക്ടറേറ്റിലെ ഗേറ്റുകള്‍ക്ക് നമ്പര്‍ നല്‍കുന്ന കാര്യം പരിഗണിക്കണം. ഇത് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ജില്ലയിലെ ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.ബോട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി യുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പി.വി ശ്രീനിജിന്‍, ആന്റണി ജോണ്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് മൂന്ന് വീടുകള്‍ക്ക് ഭാഗികനാശം. ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ല. മാമലകണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്‌നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ...

NEWS

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി മണ്ഡലം പര്യടനം ആരംഭിച്ചു.നിയോജകമണ്ഡലം തല ഉദ്ഘാടനം അഡ്വ. ഡീന്‍...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയറോസ്‌പേസ് വിഭാഗം പ്രഫ....

CHUTTUVATTOM

കോതമംഗലം: പാചക വാതകത്തിന്‍റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രഖ്യാപിച പണിമുടക്ക് താലൂക്കിൽ പൂര്‍ണ്ണം. ഹോട്ടലുകളും റസ്റ്റോറന്‍റ്കളും ബേക്കറികളും പൂർണ്ണമായി അടഞ്ഞ് കിടന്നു. ദീര്‍ഘദൂര യാതക്കാരും വിവിധ...

CHUTTUVATTOM

കോതമംഗലം: നിയുക്ത എം.എൽ.എ ഷിബു തെക്കുംപുറം ജനങ്ങൾ നൽകിയ വൻ വിജയത്തിന് നന്ദി അർപ്പിക്കുന്നതിനായി നടത്തുന്ന മണ്ഡല സ്വീകരണ പര്യടനം നാളെ ആരംഭിക്കും. രാവിലെ കാരക്കുന്നത്ത് നിന്നും ആരംഭിക്കുന്ന യാത്ര മുൻസിപ്പാലിറ്റി, കോട്ടപ്പടി...

CRIME

കോതമംഗലം: പിടവൂരിൽ ഒരുകിലോയിലേറെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്1.143 കി.ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പൽ മണ്ഡൽ (29) അറസ്റ്റിലായത്. കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളായ വെള്ളാരംകുത്ത്, കത്തിപ്പാറ, ഉറിയംപെട്ടി, തേക്കല്ല്, വെട്ടിക്കല്ല്, മഞ്ചപ്പാറ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാട്ടുമരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഊരുകളിലേക്കുള്ള റോഡിലേക്കാണ് നൂറ്റമ്പത് ഇഞ്ചോളം...

CHUTTUVATTOM

പട്ടിമറ്റം:19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ റഫീഖുല്‍ മൊല്ല (22), മുസ്തഫ മണ്ഡല്‍ (30) എന്നിവരെയാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്ന് പെരുമ്പാവൂര്‍...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് നേതാക്കളെ അനുകൂലിച്ച് കോതമംഗലത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കനുകൂലമായ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. വനവാസത്തിനല്ല പട നയിക്കാന്‍, പ്രിയനേതാവ് വി.ഡിക്ക് അഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ പ്രധാന റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ജോസ് കോളേജ് ജംഗ്ഷന് സമീപത്താണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി...

CHUTTUVATTOM

കോതമംഗലം: വികസന പ്രക്രിയയില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെ തുറക്കുമെന്ന് കോതമംഗലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. കര്‍ത്തവ്യ ബോധത്തോടെ വിജയത്തെ ഏറ്റുവാങ്ങുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ...

error: Content is protected !!