Connect with us

Hi, what are you looking for?

NEWS

സ്പോർട്സ് ക്ലിനിക്ക് നാളെ കോതമംഗലത്ത്

കോതമംഗലം : ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ-കറി യുടെ കൊച്ചി ശാഖയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയായ സ്പോർട്സ് എഡ് 2023  നാളെ (29- ശനിയാഴ്ച) കോതമംഗലത്ത് നടക്കും. മാർ ബേസിൽ സ്കൂളിൽ നടക്കുന്ന ഏകദിന സ്പോർട്സ് ക്ലിനിക്കിൽ കായികതാരങ്ങളുടെ പ്രകടന പുരോഗതിക്കായി ആവിഷ്കരിച്ച നൂതന പരിശീലന പരിപാടിയായ സ്റ്റെം-ഫിറ്റ് പ്രോഗ്രാമിന്റെ അവതരണവും അന്താരാഷ്ട്ര സ്പോർട്സ് സയൻസ് വിദഗ്ധരുടെ പ്രഭാഷണങ്ങളും നടത്തും.
മാർ ബേസിൽ സ്ക്കൂളിലെ സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നീളുന്ന സ്പോർട്സ് എഡ് മഹാസമ്മേളനത്തിൽ കേരളത്തിലെ വിവിധ സ്ക്കൂൾ-കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലേറെ കായികതാരങ്ങളും കായിക അധ്യാപകരും പങ്കെടുക്കും. പ്രശസ്ത സ്പോർട്സ് കമന്റേറ്ററും മുതിർന്ന കായിക പത്രപ്രവർത്തകനുമായ ഷൈജു ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമഗ്ര കായിക വികസനവും മെച്ചപ്പെട്ട പ്രകടനവും എന്ന വിഷയത്തിൽ ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിൻ സർവകലാശാല മുൻ പ്രൊഫസറും ഒളിമ്പിക്സ് ടീം പരിശീലകനുമായ ഡോ.ജിം ലീ ക്ലാസെടുക്കും. സ്റ്റെം ഫിറ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക അവതരണവും അദ്ദേഹം നിർവഹിക്കും. സ്പോർട്സ് ക്ലിനിക്കിനും ഡോ.ജിം ലീ നേതൃത്വം നൽകും.
സ്പോർട്സ് സയൻസ് മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും സാധ്യതകളെപ്പറ്റിയും ഐ-ക്വറി ഓസ്ട്രേലിയ സിഇഒ യും ടാസ്മാനിയ സർവകലാശാല പ്രൊഫസറുമായ ഡോ.ഗണേഷ് കോരമണ്ണിൽ സംസാരിക്കും. സ്റ്റുഡന്റ് കൗൺസലിംഗിനായി പ്രസ് എന്ന പദ്ധതിയുടെ വിശദീകരണവുംനടത്തും. ആരോഗ്യകരമായ ജീവിതശൈലി എങ്ങിനെയെന്ന് ‘ വേക്കപ്പ് ‘ സെഷനിൽ ജോയ് തോമസ് പരിചയപ്പെടുത്തും. ഐ-ക്വറി കൊച്ചി മാനേജിംഗ് ഡയറക്ടർ പ്രിൻസി ബിജു ആമുഖ പ്രഭാഷണം നിർവഹിക്കും.
ആന്റണി ജോൺ എംഎൽഎ, കോതമംഗലം ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, കാർഷിക ഉല്പന്ന കയറ്റുമതി അഥോറിറ്റി അംഗം തോമസ് പാറക്കൽ, അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയന്റ് സെക്രട്ടറിയും കേരള അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ്  കമ്മിറ്റിയംഗവുമായ ഡോ.പി.ഐ.ബാബു, മാർ ബേസിൽ സ്ക്കൂൾ മാനേജർ കെ.പി.ജോർജ്, സ്പോർട്സ് അക്കാദമി പ്രതിനിധി ബിനോയ് മണ്ണഞ്ചേരി, സ്ക്കൂൾ കായികവിഭാഗം മേധാവി ഷിബി മാത്യു എന്നിവരും പങ്കെടുക്കും.
കായികതാരങ്ങളുടെ ചലന വൈവിധ്യങ്ങളെ ശാസ്ത്ര സാങ്കേതിക ഗണിത എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്താനുള്ള ഗവേഷണ പദ്ധതിയാണ് സ്റ്റെം ഫിറ്റ്, ഓട്ടം, ചാട്ടം, നടത്തം തുടങ്ങി അത്ലറ്റുകളുടെ ശരീര ചലനവുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ കാര്യങ്ങളിലും മൈക്രോ ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള വിശകലനങ്ങൾ സ്റ്റെം ഫിറ്റിലൂടെ സാധ്യമാവും. ഇന്ത്യൻ സ്കൂളുകളിലെ പാഠ്യ പദ്ധതിയുടെ ഭാഗമായി സ്റ്റെം ഫിറ്റും വെസ്റ്റേൺ ഓസ്ട്രേലിയൻ കരിക്കുലവും ഉൾപ്പെടുത്താനുള്ള അംഗീകാരം ലഭിച്ച സ്ഥാപനമാണ് ഐ-ക്വറി ഓസ്ട്രേലിയ, ഇന്ത്യയ്ക്കു പുറമെ ഗൾഫ് രാജ്യങ്ങളിലെയും കെനിയ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു.

You May Also Like

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

NEWS

കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ...

CHUTTUVATTOM

  കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്‍ജുല്‍ ഇസ്ലാം (40), ഫെയ്ജുദ്ദീന്‍ (24),...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി നൂലേലി അമ്പലത്തിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കിടയില്‍ കിടന്ന പാമ്പിനെ, പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

പെരുമ്പാവൂര്‍: പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പണികഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മുടിക്കല്‍ യുപി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പ്രവര്‍ത്തനം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരിയാര്‍വാലി മുടിക്കല്‍ കനാലില്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കവല, ലക്ഷംവീട്, മാവിന്‍ചുവട്, സൗഹൃദ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഏക ആശ്രയം ഈ കനാലാണ്. പെരിയാര്‍വാലി അധികൃതരുടെ അനാസ്ഥകൊണ്ട് ഈ കനാലില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് പഴയിടത്ത് (കൊച്ച് മാക്കിയിൽ) ലിജു ഫിലിപ്പ് (55) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് തലക്കോട് വി. മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ : ആനി കോതമംഗലം തച്ചമറ്റം കുടുംബാഗം...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

error: Content is protected !!