Connect with us

Hi, what are you looking for?

NEWS

തലക്കോട് സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദ കർമം നടത്തി

കോതമംഗലം:  തലക്കോട് അംബികാപുരം സെൻറ് മേരീസ് പള്ളിയുടെ തലക്കോട് സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദ കർമം കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.തുടർന്ന്
    മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു .ഊന്നുകൽ ഫൊറോനയിലെ എല്ലാ വൈദികരും. ഇടവകയിലെ മുൻ വികാരിമാരായ ഫാ.ജെയിംസ് വടക്കേകുടി, ഫാ. ജോസ് കിഴക്കേൽ, ഫാ. ജോൺ കൊച്ചുമുട്ടം എന്നിവർ പങ്കെടുത്തു. 2023 ജനുവരി 26ന് രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംമ്പറയാണ്  കപ്പേളയ്ക്ക് തറക്കല്ലിട്ടത്. അഞ്ചു വർഷം മുമ്പാണ് കപ്പേളക്കായി സ്ഥലം വാങ്ങിയത്.
കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് കപ്പേളയുടെ പണി പൂർത്തിയാക്കിയതെന്ന് ഇടവക വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി  അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു വെള്ളിയാഴ്ച രാവിലെ കത്തി നശിച്ച നിലയിൽ കണ്ടത്. നിർധന കുടുംബത്തിൻ്റെ ഏക...

ACCIDENT

കോതമംഗലം:  കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര്‍ മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം...

NEWS

ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. കോതമംഗലം: ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23)...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

CHUTTUVATTOM

  കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആന്റ് പോൾസ് ഫൊറോന പള്ളിയിൽ  ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യാതിഥിയായി...

error: Content is protected !!