കോട്ടപ്പടി : നാഗഞ്ചേരി തൈക്കാവുംപടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോട്ടപ്പടി ഭാഗത്തുനിന്നും വന്ന മാരുതി ഡിസൈർ കാറും എതിർ ദിശയിൽ നിന്നും വന്ന ആൾട്ടോ കാറുമാണ് ഇന്ന് രാവിലെ ഒൻപത് മണിയോടടുപ്പിച്ചു കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ വന്ന ഡിസൈർ കാർ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറി ആൾട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻവശം പൂർണ്ണമായും തകർന്നു. ആൾട്ടോയിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇