Connect with us

Hi, what are you looking for?

NEWS

ബഫർ സോണിന്റെ പേരിലുള്ള കർഷക ദ്രോഹം അവസാനിപ്പിക്കണം: മാർ ജോർജ് മഠത്തികണ്ടത്തിൽ

കോതമംഗലം : വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരമായി പ്രഖ്യാപിക്കാനുള്ള നടപടി കർഷക ദ്രോഹപരമാണെന്നും ഉദ്യോഗസ്ഥർ സേഫ് സോണിൽ ഇരുന്നു കർഷകർക്ക് ബഫർ സോൺ നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും കോതമംഗലം രൂപതാ അധ്യക്ഷന്മാർ ജോർജ് മഠത്തിക്കണ്ടതിൽ പ്രസ്താവിച്ചു. കോതമംഗലത്ത് പ്രഖ്യാപനത്തിനെതിരെ നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ് മഠത്തിക്കണ്ടത്തിൽ. ഒരു നൂറ്റാണ്ടായി ഇവിടെ കൃഷി ചെയ്ത ജീവിച്ചുകൊണ്ടിരുന്ന കർഷകർക്ക് ബഫർ പ്രഖ്യാപനം കനത്ത ആഘാദം ഏൽപ്പിച്ചിരിക്കുകയാണ്. കർഷകരെ മറന്നുള്ള പരിസ്ഥിതി സ്നേഹം ആരോഗ്യകരമല്ല എന്ന് അദ്ദേഹം പറഞ്ഞു.

വൈകുന്നേരം 4:30ക്ക് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. വെളിയച്ചാൽ ഫൊറോന വികാരി റവ.ഡോ തോമസ് പറയിടം, എ കെ സി സി കോതമംഗലം മേഖലാ പ്രസിഡന്റ് സണ്ണി എന്നിവർ നയിച്ച റാലി കോതമംഗലം രൂപത ജനറാൾ മോൺ.പയസ് മലേക്കണ്ടം ഫ്ലാഗ് ഓഫ് ചെയ്തു . റവ.ഫാ.റോബിൻ പടിഞ്ഞാറെക്കുറ്റ്, സണ്ണി കടുത്താഴെ , തുടങ്ങിയവർ പ്രസംഗിച്ചു . കോതമംഗലം രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംപാറ പ്രമേയം അവതരിപ്പിച്ചു . കർഷക അതിജീവന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് ജോബി സെബാസ്റ്റ്യൻ കർഷക പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ സ്വാഗതവും എ. കെ.സി. സി രൂപത പ്രസിഡണ്ട് ജോസ് പുതിയിടത്ത് നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കോതമംഗലത്തിന്റെ...

CHUTTUVATTOM

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ,...

CHUTTUVATTOM

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദരുണാന്ത്യം. കുറ്റിലഞ്ഞി സൊസൈറ്റിപ്പടി തേലക്കാട്ട് ടി.കെ. മക്കാര്‍ (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പൂവത്തൂരിലെ പമ്പില്‍നിന്ന് പെട്രോളടിച്ച് റോഡിലേക്ക്...

ACCIDENT

കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയില്‍ ജോലിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ പ്രതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ:...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കമായി. നടി മഞ്ജു വാര്യര്‍ കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന...

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട്...

NEWS

കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

error: Content is protected !!