കോതമംഗലം ::- കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോണി എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,സ്കൂൾ ലൈബ്രറി നവീകരണം കോ ഓർഡിനേറ്റർ വി എസ് രവികുമാർ,സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ കർത്താ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർമാരായ സുഹറ ബഷീർ,ലിസി ജോർജ്ജ്,നേര്യമംഗലം ജവഹർ നവോദയ പ്രിൻസിപ്പാൾ സ്റ്റെല്ല റഹബ്സി ബായി,ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മഞ്ജു വി ആർ,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അജി സി എസ്,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ് സ്വാഗതവും വി പി പോൾ കൃതജ്ഞതയും പറഞ്ഞു.