കോതമംഗലം : കേന്ദ്ര മന്ത്രാലയത്തിന്റെയും ഈ മന്ത്രാലയത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് എംപവർ ഹാൻഡി ക്രാഫ്റ്റ് പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹാൻഡി ക്രാഫ്റ്റ് എക്സിബിഷൻ 2022 തങ്കളം മലയൻകീഴ് ബൈപാസിൽ കെ സി വി ജംഗ്ഷന് സമീപമുള്ള ലൈഫ് ടവർ ഹാളിൽ വച്ച് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ മേള ഒക്ടോബർ 8 ന് ആണ് അവസാനിക്കുന്നത്.
കമ്പനി സി ഇ ഒ ബേബി മംഗലത്ത്,ഹാൻഡി ക്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ധനൂർ സി വി,വാർഡ് കൗൺസിലർ അഡ്വ.ജോസ് വർഗീസ്,താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ബാബുരാജ് കെ കെ,ധർമ്മഗിരി ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്,ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജർ എസ് ലൈനീഷ് ലാൽ,വീക്ഷണം റിപ്പോർട്ടർ കെ പി കുര്യാക്കോസ്,ഹാൻഡി ക്രാഫ്റ്റ് പ്രമോഷൻ ഓഫീസർ വീണ എസ്,മിനി മാത്യു,ബിജു പോൾ തുടങ്ങിയവർ പങ്കെടുത്തു.