കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി. നേര്യമംഗലത്തിനടുത്ത് മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയില്‍ ഇറങ്ങിയ താറാവുകള്‍ക്ക് നീരാട്ടുകേളി കുശാലായി. അതിനിടെ ഇരയെയും കിട്ടി. റോഡിന് രണ്ടുപ്രാവശ്യമായി ഏഴുകോടി രൂപ അനുവദിച്ചതായി കാട്ടി ബോര്‍ഡ് വച്ചിട്ടുണ്ട്. അതല്ലാതെ റോഡ് പണി നടത്താറില്ലെന്നതും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം .ഫണ്ടും ബോര്‍ഡും ഉയര്‍ത്തി ജനപ്രതിനിധികള്‍ ജയിക്കുമ്പോള്‍ നാട്ടുകാര്‍ തോല്ക്കുകയാണന്ന അഭിപ്രായവും ഉണ്ട്.
നേര്യമംഗലം മുതല്‍ നീണ്ടപാറ വരെ എട്ടുകിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. സാധാരണ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ കടന്നുപോകാന്‍ വളരെ പ്രയാസമാണെന്ന് റോഡിലെ കുഴിയില്‍ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് മറിയുന്നത് നിത്യ സംഭവമാണ്.