കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭയപ്പെടുത്തി തെരുവ് നായ്ക്കൾ വിലസുന്നു. ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ കൂട്ടമായിട്ടാണ് തെരുവ് നായ്ക്കൾ വിലസുന്നത്. ബസ് സ്റ്റാൻഡിൽ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത് ഇവയുടെ എണ്ണം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു വിലയും മുനിസിപ്പാലിറ്റി നൽകിയിട്ടില്ല എന്നതിന് തെളിവാണ് ഇത്രയേറെ തെരുവ് നായ്ക്കളെ കാണുന്നത്.
തെരുവ് നായ ശല്യത്തിനെതിരെ ശാശ്വതമായ നടപടി മുനിസിപാലിറ്റിയുടെ ഭാഗത്ത് നിന്ന് ഉടനടി ഉണ്ടാകണമെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നത്.