കോതമംഗലം : എറണാകുളത്തെ കർഷക മഹാസംഗമത്തിൽ കവളങ്ങാട് നിന്നും 200 കർഷകർ പങ്കെടുക്കും. ഏപ്രിൽ 23 24 തിയ്യതികളിലായി എറണാകുളത്ത് വച്ച് നടക്കുന്ന കർഷക മോർച്ച ദേശീയ പ്രതിനിധി സംഗമവും ഇരുപത്തിനാലാം തീയതിയിലെ പൊതുസമ്മേളനവും ചരിത്രസംഭവമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് കർഷകമോർച്ച. ഇരുപത്തിനാലാം തീയതി വൈകിട്ട് രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന കർഷക മഹാസംഗമത്തിൽ കവളങ്ങാട് മേഖലയിൽ നിന്നും 200 കർഷകരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകമോർച്ച കവളങ്ങാട് മണ്ഡലം.
ദേശീയ സമ്മേളനത്തിന് മുന്നോടിയായി കവളങ്ങാട് പാർട്ടി ഓഫീസിൽ നടന്ന കർഷകമോർച്ച മണ്ഡലം കൺവെൻഷൻ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി മനോജ് ഇഞ്ചൂർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിജയൻ ആവോലിച്ചാൽ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ നെല്ലിമറ്റം: വൈസ് പ്രസിഡന്റ് പി ജി ശശി , കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സജി അമ്പഴച്ചാലിൽ , വൈസ് പ്രസിഡന്റ് എൻ ആർ സജീവൻ തുടങ്ങിയവർ സംസാരിച്ചു.