പെരുമ്പാവൂർ : പെരുമ്പാവൂർ റീബിൽഡ് മിഷൻ എന്ന ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. ഒരു സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അഞ്ചു പേർ അംഗങ്ങളായിരിക്കും. അംഗങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലെയും ഔദ്യോഗിക ഭാരവാഹികൾ ആകരുത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ വനിതകൾ, ഇവർക്ക് പ്രത്യേകം പ്രാതിനിധ്യം ഉണ്ടായിരിക്കും. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും പെരുമ്പാവൂർ റീബിൽഡ് മിഷൻ ഫോറത്തിൽ പ്രവർത്തിക്കാം.
ആശയരൂപീകരണത്തിലൂടെയും പദ്ധതിചർച്ചകളിലൂടെയും വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി പെരുമ്പാവൂരിനെ സാംസ്കാരിക കാർഷിക വ്യവസായ മേഖലകളിൽ കൂടുതൽ ഉന്നതിയിയിലേക്ക് നയിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സമ്മതപത്രവും മാർച്ച് 31നു മുൻപ് എം എൽ എ ഓഫീസിൽ എത്തിക്കേണ്ടതാണെന്നു അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.