Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി സമാന്തര പാലത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചു.

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജൻസി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. ഇതിനോടകം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി നിർണ്ണയിച്ചു കല്ല് സ്ഥാപ്പിക്കുന്ന ജോലികൾ പൂർത്തിയായി. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിൽ പെരിയറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. MC റോഡ് വഴി തെക്കൻ മേഖലയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗത കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യുവാൻ സാധിക്കും.

കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുകയ്ക്ക് ഉള്ള പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും, കാലടി വില്ലേജിൽ 5 സെന്റ് സ്ഥലം ആണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്. പാലം നിർമ്മിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കണ്ടീജൻസി ഫണ്ടായി പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ തുക വകയിരുത്തി ട്രഷറിയിൽ നിക്ഷേപിച്ച് ഉത്തരവ് ഇറങ്ങിയതോടെ സ്ഥലം ഏറ്റെടുത്ത് വേഗത്തിൽ നിർമാണം ആരംഭിക്കാൻ ആകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!