Connect with us

Hi, what are you looking for?

CRIME

നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.

പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എയർപോർട്ടിൽ വിവിധ തസ്തികളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്. കോഴിക്കോട് താമരശേരി സ്വദേശി അരുൺ കുമാറിന് ജൂനിയർ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം അരുൺ കുമാറിന് വ്യാജ അപ്പോയ്മെന്‍റ് ഓർഡർ നൽകി. എയർപോർട്ട് അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതിനൽകുകയായിരുന്നു.

എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സമാനമായ തട്ടിപ്പിൽ ജോയിക്കെതിരെ നെടുമ്പാശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുകളുണ്ട്. എയർപോർട്ടിൽ വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെൽത്ത് പ്രൊഡക്ട്സിന്‍റെ നെറ്റ് വർക്ക് സെയിൽസിലാണ് ജോയി ജോലിചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതും, തട്ടിപ്പ് നടത്തുന്നതും. ഉദ്യോഗാർത്ഥികളെ ഇന്‍റർവ്യൂവിന് എന്നും പറഞ്ഞ് പല പ്രാവശ്യം എയർപോർട്ടിലേക്ക് വിളിച്ചു വരുത്തുകയും ഓരോ കാരണം ചൂണ്ടിക്കാട്ടി ഇന്‍റർവ്യൂ മാറ്റി വച്ചെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയുമാണ് പതിവ്. എയർ പോർട്ടിന്‍റെ വ്യാജ ലറ്റർ പാഡ് തയ്യാറാക്കി അതിലാണ് നിയമന ഉത്തരവ് നൽകുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണെന്നാണ് സൂചന.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ എൻ.സാബു, പി.സി പ്രസാദ്, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ മാരായ കെ.എച്ച്.മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എയർപോർട്ടിൽ നിയമനം നടത്തുന്നത് അധികൃതർ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

error: Content is protected !!