കോതമംഗലം : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. പെരുമറ്റം തൈക്കുടി റോഡിൽ താമസിക്കുന്ന പുന്നമറ്റത്ത് പുത്തൻപുര അലി കുഞ്ഞിന്റെ മകൻ മുഹമ്മദ് നാസിം(21)ആണ് മരിച്ചത്. വൈകുന്നേരം ആറോടെ പെരുമറ്റത്ത് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.
കോതമംഗലം എം.എ കോളജ് ബിരുദ വിദ്യാർഥിയാണ്. സംസ്ക്കാരം തിങ്കൾ 12-ന് പെരുമറ്റം ജുമാ മസ്ജിദിൽ.മാതാവ് :ഷീബ സഹോദരങ്ങൾ :മുഹമ്മദ് വസീം,മുഹമ്മദ് ഹുസൈൻ.