നെല്ലിക്കുഴി :- ഇരുമലപ്പടി – പുതുപ്പാടി റോഡിന് സമീപം പാടം മണ്ണിട്ട് നികത്തിയ സംഭവം ടോറസ് വാഹനം കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപകമായ രീതിയിൽ പാടം മണ്ണിട്ട് നികത്തുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിരിന്നു. പരാതിയുടെ ഭാഗമായാണ് പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മണ്ണിട്ട് നികത്തിയ പ്രദേശം അളന്ന് തിട്ടപ്പെടുത്താൻ കോതമംഗലം തഹസിൽദാർ ഇരമല്ലൂർ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടിവെള്ള പദ്ധതിക്കും നിരവധിപേർ കൃഷി ആവശ്യത്തിനും ഉപയോഗിക്കുന്ന തോടും കയ്യേറി മണ്ണിട്ടതായാണ് പരാതി തോട് കയ്യേറ്റവും പരിശോധിക്കുമെന്നു തഹസിൽദാർ പറഞ്ഞു.