Connect with us

Hi, what are you looking for?

NEWS

സ്കൂട്ടർ യാത്രികന്റെ കഴുത്തിൽ കേബിൾ കുരുങ്ങി; ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ യുവാവ്.

കോട്ടപ്പടി : ഇന്നലെ രാവിലെ വടാശ്ശേരിയിൽ വച്ച് പൊട്ടിവീണ കേബിൾ സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിന്റെ കഴുത്തിൽ കുരുങ്ങി. കോട്ടപ്പടി പാറക്കൽ വീട്ടിൽ ഷമീർ പി.സിനാണ് മരണത്തെ മുഖാമുഖം കണ്ട ദുരവസ്ഥയുണ്ടായത്. ചെറുവട്ടൂരിലുള്ള സ്വന്തം സ്ഥാപനമായ ഭാരത് ഹാർഡ് വെയേസിലേക്ക് രാവിലെ സ്കൂട്ടറിൽ പോകുമ്പോൾ മുൻപിൽ പോയ ടോറസ് ലോറി റോഡിന് കുറുകെ വലിച്ച കേബിൾ ടെലിവിഷൻ ശൃംഖലയുടെ കേബിൾ പൊട്ടിക്കുകയും, സ്കൂട്ടറിൽ വരുകയായിരുന്ന ഷമീറിന്റെ കഴുത്തിൽ ചുറ്റുകയുമായിരുന്നു. മുൻപിൽ പോയ വാഹനത്തിൽ നിന്നും നിശ്ചിത ദൂരപരിധി പാലിച്ചതും, പെട്ടന്ന് സ്കൂട്ടർ ബ്രേക്ക് പിടിച്ചു നിർത്തുവാൻ സാധിച്ചതുകൊണ്ടും വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. പെട്ടന്ന് തന്നെ ഷമീറിനെ ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്‌തു. കഴുത്തിലും കൈയ്യിലും കേബിൾ മുറുകി ഉണ്ടായ പരിക്കുകൾ ആരെയും ഭീതിപ്പെടുത്തുന്ന രീതിയിലുള്ളതാണ്.

ഭാരവാഹനങ്ങൾ, തടി ലോറികൾ, ക്രൈനുകൾ തുടങ്ങിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന തിരക്കുള്ള വഴിയിൽ നിശ്ചിത ഉയരം പാലിക്കാതെ റോഡിന് കുറുകെ വലിച്ചിരിക്കുന്ന കേബിൾ പൊട്ടിയാലുള്ള അപകടങ്ങൾ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നെന്നും, മനഃസാന്നിധ്യം കൊണ്ടുമാത്രം സ്കൂട്ടർ നിർത്തി അപകടത്തെ മറികടക്കുകയായിരുന്നു ഈ യുവാവെന്നും നാട്ടുകാർ പറയുന്നു. ഇനിയും അപകടങ്ങൾ ഉണ്ടാകാതെ കേബിൾ വലിച്ചിരിക്കുന്നവർ ശ്രദ്ധിക്കണമെന്നും നടപടികൾ അടിയന്തരമായി കൈകൊള്ളണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

error: Content is protected !!