Connect with us

Hi, what are you looking for?

CRIME

പ്രാർഥനക്ക് എന്ന വ്യാജേന എത്തി ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍.

മുവാറ്റുപുഴ : നിസ്കാരപള്ളിയിൽ പ്രാർഥനക്ക് എന്ന വ്യാജന എത്തി ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. ഈരാറ്റുപേട്ട അരുവിത്തറ കരോട്ട് പറമ്പിൽ വീട്ടിൽ മാഹിനെയാണ് (24) മുവാറ്റുപുഴ പോലീസ് പിടികൂടിയത്. സൗത്ത് പായിപ്ര ബദറുൽ ഖുദ ജുമാമസ്ജിദിൽ നിന്ന് ഇക്കഴിഞ്ഞ ജനുവരി 29 ന് ഉച്ചക്ക് നിസ്കാരസമയത്ത് പ്രാർഥനക്കായി എന്ന വ്യാജന ഓട്ടോയിൽ എത്തി പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ ഇയാള്‍ സമാനരീതിയിൽ പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്.

പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍ എസ്ഐ എൽദോസ് കുര്യാക്കോസ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഓ.മാരായ അജീഫ് പി ഹമീദ്, ജിസ്‌മോൻ, സനൽ വി കുമാർ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

error: Content is protected !!