കവളങ്ങാട് : സ്ത്രീകൾക്ക് നേരെ വർദ്ദിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ലിംഗ വിവേചനം പാടില്ല, സ്ത്രീധന നിരോധനം, തുടങ്ങിയവയെക്കുറിച്ചുള്ള പൊതു സമൂഹത്തിന് ബോധവൽക്കരണ ലക്ഷ്യത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നെല്ലിമറ്റം ടൗണിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെലിൻ വർഗ്ഗീസ് അദ്ധ്യക്ഷനായി. ഐ.സി.സി.എസ്.സൂപ്പർവൈസർ ബിന്ദു എ.എസ്. സ്വാഗതം ആശംസിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയൻ മോളേക്കുടി, സുഹറ ബഷീർ, നൗഷാദ് ടി.എച്ച്.. കുടുംബശ്രീ ചെയർ പേഴ്സൻ രശ്മി കൃഷ്ണകുമാർ , ആശാ വർക്കർ മാർ , അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രാത്രി നടത്തത്തിൽ പങ്കാളികളായി. രാത്രി നടത്തം നെല്ലിമറ്റം ടൗണിൽ നിന്ന് ആരംഭിച്ച് കോളനി പ്പടിയിൽ സമാപിച്ചു.