Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ – മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തിര നടപടിക്ക് ടെണ്ടറായി: എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തിര നടപടിക്ക് ടെണ്ടർ നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന ഗതാഗതം ദുരിതമാകുകയായിരുന്നു. ഈ റോഡിൽ ഇരു ചക്ര വാഹനങ്ങൾക്ക് തുടരെ അപകടം സംഭവിക്കുകയും പതിവായിരുന്നു.
ആലുവാ- മൂന്നാർ റോഡിൽ പെരുമ്പാവൂർ പിഡബ്ല്യുഡി സെക്ഷന് കീഴെയുള്ള പാലക്കാട്ട്താഴംപാലം മുതൽ ഇരിങ്ങോൾ റോട്ടറി ക്ലബ് വരെയുള്ള ഭാഗം കഴിഞ്ഞ ദിവസം ടാർ ചെയ്തു കുഴികൾ അടച്ചിരുന്നു. ആലുവാ- മൂന്നാർ റോഡിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കുറുപ്പംപടി സെക്ഷന് കീഴെയുള്ള ചൈനേജ് 20/00 മുതൽ 28/00 വരെയുള്ള ഭാഗത്തെ അടിയന്തിര കുഴിയടക്കൽ നടപടിക്ക് EST/1061/19/2021 നടപടി പ്രകാരം ടെണ്ടറായി. 8.81 ലക്ഷം രൂപയാണ് അനുവദിക്കപ്പെട്ടത്. അടുത്ത ആഴ്ച 15/12/2021 ടെണ്ടർ ഓപ്പൺ ചെയ്യുമെന്ന് എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ ശബരിമല പാക്കേജിൽ ഉൾപെടുത്തി 7 കോടി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ബാക്കി വരുന്ന റോഡിൽ ആവശ്യമായിടങ്ങളിൽ റോഡ് ഉയർത്തലും ഡ്രെയിനേജ് നിർമ്മിക്കലും BM&BC നിലവാരത്തിൽ ഉപരിതലം ടാറിംഗ് നടത്തുന്ന പ്രവൃത്തികളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക അനുമതി ലഭ്യമാക്കി ,പ്രവര്‍ത്തി അടിയന്തിരമായി ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!