Connect with us

Hi, what are you looking for?

NEWS

തങ്കളം – കാക്കനാട് നാലുവരി പാത; സ്ഥലമേറ്റെടുപ്പ് സർവ്വേ നടപടികൾ അവസാന ഘട്ടത്തിൽ: റവന്യൂ വകുപ്പ് മന്ത്രി K രാജൻ.

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിയമസഭയെ അറിയിച്ചു.ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് MLA നിയമസഭയിൽ ആവശ്യപ്പെട്ടു. 255 കോടി രൂപയുടെ DPR തയ്യാറാക്കിയിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പ്രസ്തുത പാതയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം എന്നും MLA ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ പ്രസ്തുത നാലുവരിപ്പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട  നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിലെ തങ്കളം – കാക്കനാട് നാലുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ എരമല്ലൂർ വില്ലേജിലെ 5.9258 ഹെക്ടർ സ്ഥലം കാക്കനാട് – കോതമംഗലം റോഡ് വികസനത്തിനായി എൽ എ ആർ ആർ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി പുറപ്പെടുവിപ്പിച്ചിട്ടുള്ളതും,സാമൂഹ്യാഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുള്ളതും വിദഗ്ദ്ധ സമിതി 30-07-2019 ന് ശുപാർശ സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രസ്തുത ശുപാർശയുടെ അടിസ്ഥാനത്തിൽ എൽ എ ആർ ആർ ആക്ടിലെ സബ് സെക്ഷൻ 2 സെക്ഷൻ 8 പ്രകാരമുള്ള സമുചിത സർക്കാർ തീരുമാനം 27-11-2019 ലെ സ . ഉ ( കൈ) നമ്പർ 357/2019 റവ. പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്.

വിദഗ്ദധ സമിതി റിപ്പോർട്ട് നല്കുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു.എന്നാൽ പല കാരണങ്ങളാൽ ഈ കാലയളവിനുള്ളിൽ 11 (1) വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സാധിച്ചിട്ടില്ലാത്തതും ആയതിനാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ വിവേചന അധികാരം ഉപയോഗിച്ച് സമയം ദീർഘിപ്പിച്ച് നല്കുന്നതിനുള്ള ശുപാർശ അംഗീകരിച്ച് 11 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള കാലയളവ് 30-07-2020 മുതൽ ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് 13-11-2020 ലെ സ.ഉ. (അച്ചടി) നമ്പർ 90/2020/ റവ. പ്രകാരം ദീർഘിപ്പിച്ച് നല്കിയിട്ടുള്ളതുമാണ് തുടർന്ന് 11 (1) വിജ്ഞാപനം (പ്രാഥമിക വിജ്ഞാപനം) 30-01-2021 ലെ സ . ഉ : പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിന്റെ സർവ്വേ നടപടികൾ അവസാന ഘട്ടത്തിലുമാണ്.

11 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ച് 12 മാസത്തിനകം ആയത് 30-01-2022 നകം 19 (1) പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.ഇതിനായി നിലവിൽ സ്പെഷ്യൽ തഹസിൽദാർ (എൽ എ) ജനറൽ കാക്കനാട് ഓഫീസ് മുഖാന്തിരം പൊന്നും വില നടപടികൾ നടന്നു വരുന്നതായും റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിയമസഭയിൽ ആന്റണി ജോൺ MLAയെ അറിയിച്ചു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി...

NEWS

  തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും....

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

ഊന്നുകൽ : കാക്കനാട്ട് മത്തായി കുര്യൻ (മത്തായികുഞ്ഞ് -93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴച 3ന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പരേതയായ അന്നകുട്ടി ഊന്നുകൽ തടത്തിൽ കുടുംബാംഗം . മക്കൾ...

CHUTTUVATTOM

  കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്‌ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...

error: Content is protected !!