പല്ലാരിമംഗലം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെമ്പഴ ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേ വീട്ടിൽ ഉമ്മർ മൗലവിയുടെയും, വലിയ പറമ്പിൽ മുഹമ്മദിൻ്റെയും വീടിൻ്റെ സംരക്ഷ ക്ഷണഭിത്തി
ഇടിഞ്ഞ് വീണു. ഉമ്മർ മൗലവിയുടെ വീടിൻ്റെ പിൻഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വലിയപറമ്പിൽ മുഹമ്മദിൻ്റെ മുറ്റത്തേക്ക് വിഴുകയായിരുന്നു. മതിൽ അടിയന്തിരമായി പുനർ നിർമ്മിച്ചില്ലെങ്കിൽ രണ്ട് വീടിൻ്റെ സുരക്ഷിതത്ത്വത്തിന് ഭീഷണിയാണ്.
ഉമ്മർ മൗലവിയുടെ കിണറും ഈ ഭാഗത്തായതിനാൽ കിണറിൻ്റെ നിലനില്പ്പും അപകടത്തിലാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, വില്ലേജ് ഓഫീസർ കെ എം നാസർ എന്നിവർ സ്ഥലം സന്ദർശിച്ചു. രണ്ട് വിടുകളുടെയും, കിണറിൻ്റെയും സംരക്ഷണത്തിന് സർക്കാർ സഹായം ലഭ്യമാക്കണമെന്ന് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ആവശ്യപ്പെട്ടു.