കോട്ടപ്പടി: പ്ലാമുടിയില്‍ പുലി ഭീതി നിലനില്‍ക്കെ വനംവകുപ്പ് ജനങ്ങളെ കബളിപ്പിച്ചെന്ന് ആക്ഷേപം. പുലിയെ പിടിക്കാനെന്ന പേരില്‍ കൊണ്ടുവന്ന കൂട് പ്രയോജനപ്പെടുത്താത്തതാണ് നാട്ടുകാരുടെ വിമർശനങ്ങൾക്ക് നിതാന്തം. നാട്ടിലിറങ്ങുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പിടിക്കാനുള്ള കെണിയൊരുക്കാന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പിന്റെ നിലപാട്. കഴിഞ്ഞ 5 ദിവസത്തിൽ 4 ദിവസവും പുലി ഇറങ്ങിയ കോട്ടപ്പടി പ്ലാമുടിയിൽ അണ് യു ഡി എഫ് പ്രധിഷേധ സമരം സംഘടിപ്പിച്ചത്.
പ്രധിഷേധസമരം യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാനം ചെയ്തു. 5 ദിവസം മുമ്പ് ഇവിടെ പുലി ഇറങ്ങിയതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ പുലി എത്തിയ വിടുകളുടെ സമീപം കുട് സ്ഥാപിച്ചിരുന്നു .എന്നാൽ പുലിയെ അകർഷിക്കുന്നതിനായി ഇരയെ ഇടുകയൊ കുട് തുറന്ന് വെക്കുകയൊ ചെയ്തിട്ടില്ല. ഇതിൽ നാട്ടുകാർ പരിഭാന്തരാണ്. ഈ സാഹജരത്തിലാണ് യു ഡി എഫ് പുലി കെണി പ്രവർത്തനസജ്ജമാക്കണമെന്നും .പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും യു ഡി എഫ് അവശ്യപ്പെട്ടു.
ബദ്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന് ഇക്കാരത്തിൽ അനുകൂല നിക്കം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. എം കെ വെണു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ കെ സുരേഷ്, ഡി കൊര, എബി കല്ലുങ്കൽ, എം കെ സന്തോഷ്, എം ർ ഭാസ്കരൻ, കെ ജെ ബിജു,എം കെ സിജോ എന്നിവർ പ്രസംഗിച്ചു.