Connect with us

Hi, what are you looking for?

NEWS

തെളിവെടുപ്പും അറസ്റ്റും, സംസ്കാര ചടങ്ങും ഒരേ ദിവസം; നാടിന് അമ്പരപ്പും നൊമ്പരവുമായി ചേലാട് ഫോട്ടോഗ്രാഫറുടെ കൊലപാതകം.

കോതമംഗലം : ചിരിച്ച മുഖത്തോടെയല്ലാതെ എൽദോസ് പോളിനെ നാട്ടുകാർ ആരും കണ്ടിട്ടില്ല. അത്രക്ക് സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ എന്നാണ് നാട്ടുകാർക്ക് എല്ലാവർക്കും പറയാനുള്ളത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് ചേലാട് എരപ്പുങ്കൽ കവലയിൽ സെവൻ ആർട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തു കണ്ടം എൽദോസ് പോളിനെ അയൽവാസിയായ പുത്തൻപുരയിൽ എൽദോ ജോയ്, ഇയാളുടെ പിതാവ് ജോയ്, മാതാവ് മോളി എന്നിവർ ചേർന്നു കൊലപെടുത്തുന്നത്. വെറുമൊരു വാഹനപകടമരണമായി മാറി പോകേണ്ടിയിരുന്ന കേസ് കോതമംഗലം പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായിട്ടാണ് ചുരുളുകൾ അഴിഞ്ഞു കൊലപാതക മരണ മാണെന്ന കണ്ടെത്തലിൽ എത്തിയത്. ഈ കഴിഞ്ഞ 11 ആം തീയതി തിങ്കളാഴ്ച രാവിലെയാണ് ചേലാട് നാടോടിപാലത്തിനു സമീപം പെരിയാർ വാലി മെയിൻ കനലിന്റെ ഉള്ളിൽ സ്കൂട്ടർ യാത്രികൻ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്റ്റുഡിയോ ഉടമയായ എൽദോസ് ആണ് ഇതെന്ന് മനസിലാകുന്നതും. ഈ സമയമെല്ലാം പ്രതിയായ എൽദോ ജോയ് നാട്ടുകാരോടും, പോലീസ് ഉദ്യോഗസ്ഥരോടൊപ്പവും ഒന്നും അറിയാത്ത ഭാവത്തിൽ കനാൽ പരിസരത്തു ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എൽദോ ജോയ്ക്ക് 3 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോതിച്ചതിൽ പ്രകോപിതനായിട്ടാണ് ഈ അരും കൊല നടത്തിയിട്ടുള്ളത്. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട എൽദോസിന്റെ ഫോൺ കാണാതായത്തും, പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ തലയുടെ പിന്നിൽ മുറിവ് പറ്റിയെന്ന വിവരവും എല്ലാം ആണ് പോലീസിന് സംശയം ജനിപ്പിച്ചതും അപകടമരണം അല്ല മറിച്ച് കൊലപാതകം തന്നെ എന്ന നിഗമനത്തിൽ എത്തി ചേർന്നതും പ്രതികളെ പിടികൂടിയതും.

എൽദോസിന്റെ സംസ്കാരം നടക്കുന്ന വ്യാഴാഴ്ച തന്നെയാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് വന്നതും. കൊല്ലപ്പെട്ട എൽദോസിന്റെ സംസ്കാരം ഇന്നലെ വ്യാഴം ഉച്ചക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പള്ളിയിൽ നടന്നു. ചേലാട് നിരവത്തുകണ്ടതിൽ പരേതനായ പൗലോസ്സിന്റെയും, മാറിയകുട്ടിയുടെയും മകനാണ്. ഭാര്യ. ടിമി തോമസ്. മക്കൾ : ഏതൽ മരിയ, അഭിഷേക്, ആഷിക്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

error: Content is protected !!