Connect with us

Hi, what are you looking for?

CHUTTUVATTOM

യോഗി സര്‍ക്കാര്‍ നടത്തിയ കര്‍ഷക നരനായാട്ടിനെതിരെ കോതമംഗലത്ത് പ്രതിഷേധ പ്രകടനം.

കോതമംഗലം : ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ നടത്തിയ കര്‍ഷക നരനായാട്ടിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധിയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് തടവിലാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗത്തിന്റെ ഉദ്ഘാടനം കെപിസിസി നിര്‍വ്വാഹക സമിതി അംഗം കെ. പി .ബാബു നിര്‍വ്വഹിച്ചു .

മണ്ഡലം പ്രസിഡന്റ് പി. എ. പാദുഷ അധ്യക്ഷത വഹിച്ചു .. നേതാക്കളായ പി. പി. ഉതുപ്പാന്‍ , അഡ്വ. അബു മൊയ്തീന്‍ ,എം. എസ്. എല്‍ദോസ് , പി.എ.എം. ബഷീര്‍, റോയ്, കെ. പോള്‍ , വി.വി. കുര്യന്‍, ഷമീര്‍പനക്കന്‍, സിജു എബ്രാഹം ,അനൂപ് ഇട്ടന്‍ , എല്‍ദോസ് കീച്ചേരി, ജോര്‍ജ് വര്‍ഗീസ് , ഭാനുമതി രാജു , സീതി മുഹമ്മദ് ,സലിം മംഗലപ്പാറ ,എം .വി . റെജി ,പരീത് പട്ടമ്മാവുടി , നജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

error: Content is protected !!